
രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രം. 30 % ആഭ്യന്തര ഉത്പാദനം വർധിച്ചുവെന്നും മുൻഗണന ക്രമത്തിൽ വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിൻ്റെ വാദം.
രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമത്തെ തുടർന്ന് ജനം വലഞ്ഞിരിക്കുമ്പോഴാണ് വിചിത്ര വാദം. വിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് സിലിണ്ടർ ക്ഷാമത്തെ തുടർന്ന് പല ഹോട്ടലുകളും അടച്ചുപൂട്ടി. പാചക വാതക ക്ഷാമം മൂലം ദില്ലിയിലെ ഗുരുദ്വാരുകളിലെ കമ്മ്യൂണിറ്റി കിച്ചൻ സേവനങ്ങൾ തടസ്സപ്പെട്ടു. പ്രതിസന്ധി രൂക്ഷമാകുമ്പോഴും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന കേന്ദ്രത്തിൻ്റെ വാദം എന്തടിസ്ഥാനത്തിലാണെന്നാണ് ജനം ചോദിക്കുന്നത്.
Also read: പാചകവാതക ക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി എം എ ബേബി പ്രധാനമന്ത്രിക്ക് കത്തയച്ചു
ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിത യാത്രക്കായുള്ള അനുമതിക്കായാണ് നയതന്ത്ര ഇടപെടലുകൾ നടത്തുന്നത്. അമേരിക്കൻ ഇസ്രായേൽ ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന BRICS ആക്രമണത്തെ അപലപിക്കാത്തതിലും ഇറാന് അതൃപ്തി രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യൻ കപ്പലുകളാണ് കുടുങ്ങി കിടക്കുന്നത്. കപ്പലുകളിൽ ഉള്ള 700 ഓളം ഇന്ത്യൻ നാവികരുടെ സുരക്ഷയും ആശങ്കയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




