മനുഷ്യത്വരഹിത നടപടികളിൽ വീർപ്പുമുട്ടി: ട്രംപിനെതിരെ തെരുവിലിറങ്ങി ജനം; യുഎസിൽ വൻ പ്രതിഷേധം

protest against trump

അധികാരത്തിലേറി മാസങ്ങൾ തികയും മുമ്പ് യുഎസിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ജനം തെരുവിൽ ഇറങ്ങി. 50 സംസ്ഥാനങ്ങളിലായി 1200 ലധികം കേന്ദ്രങ്ങളിൽ ആളുകൾ സംഘടിച്ചു തെരുവിൽ ഇറങ്ങി പ്രതിഷേധം നടത്തി. അമേരിക്കൻ പൗരന്മാരുടെ അവകാശങ്ങൾക്ക് നേരെയും സ്വാതന്ത്ര്യത്തിന് നേരെയും ട്രംപും ഇലോൺ മസ്കും ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് വൻ റാലികൾ നടന്നത്.

കൂട്ട പിരിച്ചു വിടലും, നാട് കടത്തലും രാജ്യത്തിനകത്ത് തുടരുമ്പോൾ തന്നെ പുറത്ത് സഖ്യ കക്ഷികളായ രാജ്യങ്ങളെയും ശത്രുക്കളെയും ഒരുപോലെ വെറുപ്പിച്ച താരിഫ് യുദ്ധം കൂടി ട്രംപ് നയിച്ചത് വൻതിരിച്ചടികൾക്ക് വഴിവച്ചതാണ് ജനരോഷം ഇരമ്പാൻ കാരണം.

ALSO READ; സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യയുടെ മിസൈലാക്രമണം: 18 പേർ കൊല്ലപ്പെട്ടു

പൗരാവകാശ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു+ അഭിഭാഷകർ, തിരഞ്ഞെടുപ്പ് പ്രവർത്തകർ എന്നിവരുൾപ്പെടെ റാലികളിൽ അണിനിരന്നു. ആറു ലക്ഷത്തിലധികം പേർ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി എന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോസ്റ്റൺ, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.

യുഎസിന് പുറമെ ലണ്ടനിലും പാരീസിലുമടക്കം പ്രതിഷേധങ്ങൾ അരങ്ങേറി. യുഎസിന്‍റെ ഭരണം മസ്ക് ഏറ്റെടുക്കുന്നത് തടയുകയും അഴിമതി അവസാനിപ്പിക്കുകയും വേണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. യുഎസിന് പുറമെ ലണ്ടനിലും പാരീസിലുമടക്കം പ്രതിഷേധങ്ങൾ അരങ്ങേറി. മെഡികെയ്ഡ് ഉൾപ്പടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃസ്ഥാപിക്കുക, കുടിയേറ്റക്കാർ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയവർക്കെതിരായ നടപടികൾ നിർത്തിവെക്കുക എന്നതെല്ലാമാണ് സമരക്കാരുടെ ആവശ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News