ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഷംനാദ്, ആനാട് സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ചാത്തന്നൂർ സ്വദേശി അഖിൽ കൃഷ്ണനെയാണ് കൊല്ലാൻ ശ്രമിച്ചത്. ക‍ഴിഞ്ഞ 14 ന് തിരുവനന്തപുരം തേക്കടയിലാണ്  കേസിന് ആസ്പദമായ സംഭവം.

നെടുമങ്ങാട് പ‍ഴകുറ്റിയില്‍ വച്ച് തെറ്റായ രീതിയില്‍ വാഹനമോടിച്ചത് അഖിൽ കൃഷ്ണന്‍ ചോദ്യം ചെയ്യുകയും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതികള്‍ തേക്കട ഭാഗത്ത് വച്ച് അഖിലിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരിന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here