തികഞ്ഞ വിജയ പ്രതീക്ഷ, ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെ‍ഴുതും: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി  വിധിയെ‍ഴുതുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പോളിംഗ് ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയാണെന്നും എല്‍ഡിഎഫിന് അനുകൂല ഘടകമാണെന്നും ജെയ്ക് പറഞ്ഞു. വോട്ട് ചെയ്യുന്നതിന്  മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വികസനത്തെക്കുറിച്ചുള്ള സ്നേഹ സംവാദത്തിനാണ് താന്‍ ക്ഷണിച്ചത്. എന്നാല്‍ യുഡിഎഫ് സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മൊബൈൽ ഫോണിന് നിരോധനം

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം വേണം.കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് അതിനെ കുറിച്ച് മിണ്ടുന്നില്ലെന്നും ജെയ്ക് പറഞ്ഞു.

ALSO READ: ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര, മികച്ച തുടക്കമെന്ന് ജില്ലാ കളക്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News