ഉപഭോക്താക്കളെ മുൾമുനയിൽ നിർത്തി ജിയോ ; മണിക്കൂറുകളോളം സേവനങ്ങൾ തകരാറിലായി

ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ടെലകോം കമ്പനിയായ റിലയന്‍സ് ജിയോ സേവനങ്ങൾ മണിക്കൂറുകളോളം തകരാറിലായി. ആയിരങ്ങളാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയത്. മണിക്കൂറുകളാണ് ജിയോയുടെ സേവനങ്ങൾ കൃത്യമായി ലഭ്യമാകാതെ ഉപഭോക്താക്കളെ നട്ടം തിരിച്ചത്. ഒടുവിൽ ഇന്ന് മൂന്ന് മണിയോടെയാണ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.
ഇന്ന് രാവിലെ മുതൽ ഫോണുകളിൽ ‘നോ സര്‍വീസ്’ സന്ദേശങ്ങളും ശൂന്യമായ സിഗ്‌നല്‍ ബാറുകളും ആണ് കാണിക്കുന്നത് എന്ന്പറഞ്ഞ് ഉപഭോക്താക്കൾ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മൊബൈല്‍ സിഗ്‌നലുകള്‍, ജിയോ ഫൈബര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

ALSO READ: അതിയാമ്പൂര്‍ അരി വിപണിയിലേക്ക്; ഇറക്കിയത് കാഞ്ഞങ്ങാട് നഗരസഭയുടെ പിന്തുണയോടെ

പരാതിപ്പെട്ടവരില്‍ ഏകദേശം 56 ശതമാനം ഉപയോക്താക്കളും മൊബൈല്‍ ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉന്നയിച്ചത്. അതേസമയം, 29 ശതമാനം പേര്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല എന്ന് പരാതിപ്പെട്ടു. ഏകദേശം 15 ശതമാനം പേരാണ് ജിയോ ഫൈബറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ALSO READ: 6000 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ, 5G കണക്ടിവിറ്റി; പതിനായിരം രൂപക്ക് താഴെ കിടിലൻ ഫോണുമായി റിയൽമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News