
നിലമ്പൂർ: ഗ്രാമ ഗ്രാമാന്തരങ്ങൾ ഒന്നടങ്കം സ്വരാജിനെ ചേർത്തു പിടിക്കുകയാണ്. പര്യടനത്തിന്റെ ആദ്യ റൗണ്ടിൽ മറ്റു സ്ഥാനാർത്ഥികളെക്കാൾ സ്വരാജ് ബഹുദൂരം മുന്നിലാണ്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രായഭേദമില്ലാതെ ആളുകൾ സ്വരാജിനെ കാണാനും സ്വീകരിക്കാനും ഒഴുകി എത്തുകയാണ്.
ഇന്ന് കരുളായി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ ആണ് പര്യടനം നടത്തിയത്. കൂടാതെ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി അനന്തുവിന്റെ വീട് എം സ്വരാജ് സന്ദർശിച്ചു. എം സ്വരാജിന്റെ അധ്യാപകരും സഹപാഠികളും ഒത്തുചേർന്ന ഒരു വെട്ടം കൂടിയെൻ എന്ന പരിപാടിയിലും സ്വരാജ് പങ്കെടുത്തു.
Also Read: ഒരു വട്ടം കൂടിയെൻ പ്രിയ സ്വരാജിനൊപ്പം: ഒത്തുച്ചേര്‍ന്ന് പ്രിയപ്പെട്ടവര്‍
കരുളായി പഞ്ചായത്തിലെ പുള്ളിയിൽ, മരുതങ്ങാട്, പാറക്കെട്ട്, വള്ളിക്കെട്ട്, കാർളിക്കോട്, കിണറ്റിങ്ങൽ, തേക്കുംക്കുന്ന്, നാല്സെന്റ്, കളംക്കുന്ന്, വാരിക്കൽ, മൈലമ്പാറ, താഴെ മൈലമ്പാറ, മുല്ലപ്പള്ളി, ചെട്ടിയിൽ, കരിന്താർ, കുട്ടിമല, വലമ്പുറം, നിലംപതി, തൊണ്ടിയിൽ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവർ വിവിധ ഇടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. സിപിഐ എം കേന്ദ്രകമ്മിറ്റി എളമരം കരീം, സംസ്ഥാന കമ്മിറ്റി അംഗം പി കെ രാജേന്ദ്രൻ, യു ആർ പ്രദീപ് എംഎൽഎ, ജെ രാധാകൃഷ്ണൻ, അനിൽ നിലവിൽ, ജംഷീദലി, ഇ ലിനീഷ്, റഹീം കെ, കെ മനോജ്, സൈതലവി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
നാളെ അമരമ്പലം പഞ്ചായത്തിലെ അമരമ്പലം സൗത്ത്, മാമ്പൊയിൽ, പുതിയകളം, ചെറായി, കൂറ്റമ്പാറ, അഞ്ചാംമയിൽ, ഉപ്പുവള്ളി, മണ്ണാത്തിപൊയിൽ, തോട്ടക്കര, പാറക്കപ്പാടം, ചെട്ടിപ്പാടം, പൊട്ടിക്കല്ല്, പാട്ടക്കരിമ്പ്, കവളമുക്കട്ട, ഏലക്കല്ല്, ചുള്ളിയോട്, പന്നിക്കുളം തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

