
കോഴിക്കോട് ചാലിക്കരയിൽ ഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ ഹോട്ടൽ ഉടമയും ജീവനക്കാരും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നരയംകുളം സ്വദേശി ബിജുവിനാണ് മർദ്ദനമേറ്റത്. തലയ്ക്കും കണ്ണിനും പരുക്കേറ്റ ബിജു സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് നരയംകുളം സ്വദേശി ബിജുവിനെ ഹോട്ടൽ ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്. പേരാമ്പ്ര ചാലിക്കരയിൽ ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയപ്പോഴായിരുന്നു മർദ്ദനം. ഓർഡർ ചെയ്ത ഭക്ഷണം, ലഭിക്കാത്തത് അന്വേഷിച്ചപ്പോഴാണ് ആക്രമിച്ചത്. ഹോട്ടൽ ജീവനക്കാരായ റാഫി, അനുരാജ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

