“നന്ദിയില്ലെങ്കിലും നന്ദികേട് കാട്ടരുത് സണ്ണീ” ; സണ്ണി ജോസഫിനെതിരെ കെ. സുധാകരൻ അനുകൂലികൾ

peravoor-congress-conflict-ks-brigade-posters-against-sunny-joseph

പേരാവൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്. സണ്ണി ജോസഫിനെതിരെ കെ. സുധാകരൻ അനുകൂലികൾ പരസ്യമായി രംഗത്തെത്തിയതോടെ മണ്ഡലത്തിൽ തർക്കം രൂക്ഷമാവുകയാണ്. സണ്ണി ജോസഫിന്റെ ചിത്രമുള്ള ബോർഡുകൾക്ക് മുകളിൽ ‘കെ.എസ്. ബ്രിഗേഡ്’എന്ന പേരിൽ പോസ്റ്ററുകൾ ഒട്ടിച്ചാണ് പ്രതിഷേധം അരങ്ങേറുന്നത്. കെ. സുധാകരനെ അനുകൂലിക്കുന്ന വിഭാഗമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

“നന്ദിയില്ലെങ്കിലും നന്ദികേട് കാട്ടരുത് സണ്ണീ” എന്ന ഗുരുതരമായ ആരോപണമാണ് പോസ്റ്ററുകളിൽ ഉയർത്തിയിരിക്കുന്നത്. സണ്ണി ജോസഫിന്റെ രാഷ്ട്രീയ വളർച്ചയിൽ സുധാകരൻ നൽകിയ പിന്തുണയെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പ്രതിഷേധക്കാരുടെ നീക്കം.

ALSO READ : ‘ദളിതരെയും ആദിവാസികളെയും ഉൾക്കൊള്ളാൻ കോൺഗ്രസിന് എന്താണ് തടസ്സം ?’; സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയമെന്ന് സണ്ണി എം കപിക്കാട്

വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭീഷണിയും പോസ്റ്ററുകളിൽ മുഴക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യു.ഡി.എഫിന്റെ പേരാവൂരിലെ ഈ ആഭ്യന്തര കലഹം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News