
തിരുവനന്തപുരത്ത് ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ് എച്ച് ഓയെ സ്ഥലം മാറ്റി. എസ് എച്ച് ഒ ശിവകുമാറിനെയാണ് കോഴിക്കോട് മാവൂർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. പൊതുസ്ഥലംമാറ്റത്തിനൊപ്പമാണ് മാറ്റം. അതിക്രമത്തിനിരയായ ബിന്ദുവിന്‍റെ പരാതിക്ക് പിന്നാലെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെയും എഎസ്ഐയേയും ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഏപ്രില്‍ 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതി ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണ്ണമാല മോഷണം പോയ പരാതിയിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാൽ ഇത് വ്യാജ പരാതിയായിരുന്നു. മാല വീട്ടിനകത്ത് നിന്ന് തന്നെ ലഭിക്കുകയും ചെയ്തിരുന്നു.
ALSO READ; മഴയത്ത് മാല പൊട്ടിക്കാനിറങ്ങി; ഉത്തരേന്ത്യൻ സ്വദേശികളെ സാഹസികമായി പിടികൂടി പൊലീസ്
NEWS SUMMARY: The Peroorkada SHO has been transferred in the case of a Dalit woman being framed in a false case and mentally assaulted in Thiruvananthapuram.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

