തിരുവനന്തപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മത്സ്യ തൊഴിലാളിയായ ശാന്തിപുരം സ്വദേശി റിച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. പ്രതി സനിലിനെ (32) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ശാന്തിപുരത്ത് റിച്ചാർഡിന്റെ വീട്ടിനു മുന്നിൽ വച്ചായിരുന്നു സംഭവം. മകളുടെ കുഞ്ഞിനെ കണ്ട് വീട്ടിലേക്കെത്തിയ റിച്ചാർഡിനെ വീടിനു മുന്നിൽ നിന്ന സനിൽ ആക്രമിക്കുകയായിരുന്നു.ഇവർ തമ്മിൽ നേരത്തെയും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു.

ALSO READ:  24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍, സംഭവം മഹാരാഷ്ട്ര ഛത്രപതി ശിവജി ആശുപത്രിയില്‍

ആദ്യം അടിപിടി നടന്നു. തുടർന്നായിരുന്നു സനിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് റിച്ചാർഡിനെ കുത്തിയത്. കുത്തേറ്റ് കുഴഞ്ഞു വീണ റിച്ചാർഡിനെ നാട്ടുകാരാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും റിച്ചാർഡ് മരിച്ചു.

കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊല്ലപ്പെട്ട റിച്ചാർഡിന്‍റെ ഭാര്യയുടെ സഹോദരിയുടെ മകനാണ് പ്രതി സനിൽ.

ALSO READ: യുഎസില്‍ പടര്‍ന്നത് 100 വർഷത്തിനിടെയുള്ള ഏറ്റവും വലിയ കാട്ടുതീ, മരിച്ചവരുടെ എണ്ണം 93

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News