തൃശൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്ക് സമീപം എടക്കുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടില്‍ 51 വയസുള്ള സാജ് റാം ആണ് മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന സ്‌കുട്ടറും എതിര്‍ ദിശയില്‍ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. എടക്കുളം കനാല്‍ പാലത്തിന് സമീപം രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

Also Read: കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണ്; ഡിവൈഎഫ്ഐ

ബൈക്ക് യാത്രക്കാരനായ എടക്കുളം സ്വദേശി പുളിയത്ത് വീട്ടില്‍ ബിബിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും സാജ് റാം മരണമടയുകയായിരുന്നു. വിബിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News