ഓര്‍ഡര്‍ ചെയ്തത് 90,000 രൂപയുടെ ക്യാമറ ലെന്‍സ്, ആമസോണ്‍ എത്തിച്ചത് ക്വിനോവ വിത്തുകള്‍

ആമസോണ്‍ ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വലിയ തോതില്‍ ആളുകള്‍ ഷോപ്പിംഗ് നടത്താറുണ്ട്. വിലക്കുറവില്‍ വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ക‍ഴിയുന്ന ഇത്തരം സൈറ്റുകളില്‍ നിന്ന് ചെലപ്പോ‍ഴൊക്കെ ആളുകള്‍ കബിളിക്കപ്പെടാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.  ആമസോണില്‍ ക്യാമറ ലെന്‍സ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് കിട്ടിയത് ഒരു പായ്ക്കറ്റ് ക്വിനോവ വിത്തുകളാണ്.

ALSO READ: പ്രതികളെ ലോക്കപ്പ് തുറന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ചു;കോൺഗ്രസ് എം എൽ എ മാർക്കെതിരെ കേസ്

അരുൺ കുമാർ മെഹർ എന്നയാളാണ് കബളിപ്പിക്കലിന് ഇരയായത്. ജൂലൈ 5നാണ് ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ സാധനം ഡെലിവര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പായ്ക്കറ്റ് തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. ലെന്‍സിന്‍റെ കവറില്‍ ഒരു പ്ലാസ്റ്റിക് പായ്ക്കറ്റിനുള്ളില്‍ നിറയെ ക്വിനോവ വിത്തുകളാണ് ഉണ്ടായിരുന്നത്. പെട്ടി നേരത്തെ തുറന്നിരുന്നുവെന്നും അരുണ്‍ ട്വീറ്റില്‍ പറയുന്നു.

“ആമസോണിൽ നിന്ന് 90K INR ക്യാമറ ലെൻസ് ഓർഡർ ചെയ്തു, അവർ ലെൻസിന് പകരം ഒരു പാക്കറ്റ് ക്വിനോവ വിത്തുകൾ ഉള്ള ലെൻസ് ബോക്സ് ആണ് അയച്ചു തന്നത്. @amazonIN, Appario റീട്ടെയ്ൽ എന്നിവയുടെ വൻ അഴിമതി. എത്രയും പെട്ടെന്ന് പരിഹരിക്കൂ.” എന്ന ട്വീറ്റിനൊപ്പം ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

”അവർ കേസ് അന്വേഷിക്കുകയാണെന്ന് പറയുന്നു, എന്നാൽ ഇത് എങ്ങനെ സംഭവിച്ചു. ഇത് തീർത്തും അസ്വീകാര്യമാണ്, ദയവായി ഇത് എത്രയും വേഗം പരിഹരിച്ച് ഞാൻ ഓർഡർ ചെയ്ത ലെൻസ് എനിക്ക് അയച്ചു തരിക അല്ലെങ്കിൽ എന്‍റെ പണം തിരികെ നൽകുക,” അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു. ”നിങ്ങൾ അസ്വസ്ഥരാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഇതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, DM വഴി ഞങ്ങളെ ബന്ധപ്പെടുക. സഹായിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. കൂടാതെ, നിങ്ങളുടെ ഓർഡർ/അക്കൗണ്ട് വിശദാംശങ്ങൾ ഡിഎമ്മിലൂടെ നൽകരുത്, കാരണം അവ വ്യക്തിഗത വിവരങ്ങളായി ഞങ്ങൾ കരുതുന്നു”എന്ന് ആമസോണ്‍ പ്രതികരിച്ചു.

ALSO READ: എഐ പണം തട്ടിപ്പ്: സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here