പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിച്ച് അവശനാക്കി, പിന്നാലെ കവര്‍ച്ച; വീഡിയോ

പട്ടാപ്പകല്‍ 18കാരനെ മര്‍ദ്ദിച്ച് അവശനാക്കി കവര്‍ച്ച നടത്തി രണ്ടുപേര്‍. ഡല്‍ഹി സീലാംപൂര്‍ മേഖലയില്‍ പട്ടാപ്പകലാണ് സംഭവം. 18 വയസുള്ള രവീന്ദര്‍ സിങ്ങിനെയാണ് മര്‍ദ്ദിച്ച് അവശനാക്കിയത്. പ്രതികളുടെ ആക്രമണത്തില്‍ അവശനായ രവീന്ദര്‍ സിങ്ങ് തളര്‍ന്നുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. നസീം (23), ഷറഫത്ത് (24) എന്നിവരെയാണ് പിടികൂടിയത്്.

ഇടവഴിയില്‍ വച്ചാണ് 18കാരനെ പ്രതികള്‍ ആക്രമിച്ചത്. ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം പ്രതികള്‍ പണം കവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News