സുഹൃത്തായ പെണ്‍കുട്ടിയെ ഒ‍ഴിവാക്കാന്‍ എംഡിഎംഎ കേസില്‍ കുടുക്കാന്‍ ശ്രമം, പ്രതി പിടിയില്‍

ഇടുക്കി കട്ടപ്പനയിൽ സുഹൃത്തായ പെണ്‍കുട്ടിയെ പഴ്സിൽ മയക്കു മരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം. സംഭവത്തില്‍ ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മേരികുളം സ്വദേശി മഞ്ജുവിനെയാണ് മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചത്.

ALSO READ: പുനർജനി പദ്ധതി: റിജിൽ മാക്കുറ്റിയെ തള്ളിപ്പറഞ്ഞ് എം.എം. ഹസൻ

കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിൽ ജയനും മഞ്ജുവും ഇന്നലെ മുറിയെടുത്ത് താമസിച്ചിരുന്നു. ഇന്ന് രാവിലെ മഞ്ജുവിൻ്റെ പഴ്സിൽ എംഡിഎംഎ വെച്ചതിനുശേഷം ജയൻ കടന്നു കളഞ്ഞു. ജയൻ വിളിച്ചു പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മഞ്ജുവിൻ്റെ പഴ്സിൽ നിന്നും 300 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തി. എന്നൽ മഞ്ജു, തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു. തുടർന്ന് എക്സൈസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജയൻ കുടുക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.

ALSO READ: ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ല; വിവാദ പരാമർശത്തിൽ നടൻ റോബോ ശങ്കർ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജയനും മഞ്ജുവും കഴിഞ്ഞ രണ്ടുമാസമായി ഒരുമിച്ചായിരുന്നു താമസം. മഞ്ജുവിനെ ഒഴിവാക്കാൻ വേണ്ടിയാണ് മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന് ജയൻ മൊഴി നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News