വാഴച്ചാലിൽ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

അതിരപ്പിള്ളി വാഴച്ചാലിൽ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വാഴച്ചാൽ ഉന്നതിയിലെ 42 വയസ്സുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റുമാർട്ടം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർക്ക് പേവിഷബാധ ഉണ്ടെന്ന സംശയം തോന്നിയത്. ശേഷം തിരുവനന്തപുരത്തെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Also read – നാടിനെ നടുക്കിയ കടലുണ്ടി ട്രെയിന്‍ അപകടത്തിന് 24 വര്‍ഷം; നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായി അസീസ്

രാമന് എങ്ങനെയാണ് പേവിഷബാധ ഏറ്റത് എന്നത് സംബന്ധിച്ച് വിവരമില്ല. ഈ മാസം 22നാണ് രാമൻ മരിച്ചത്. രാമൻ വനത്തിലടക്കം പോകുന്നയാളാണ്. പ്രദേശത്ത് വലിയ രീതിയിൽ തെരുവുനായ ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. കുരങ്ങിൽ നിന്നും പേ വിഷബാധയേൽക്കാം എന്നും അധികൃതർ പറയുന്നു.

English summary – A person who died of fever in Vazhachal, Athirappilly has been confirmed to have rabies. Raman, 42, of Vazhachal Unnati, died of fever while undergoing treatment.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News