
ഒമാനിൽ 2028 ജനുവരി മുതൽ വ്യക്തിഗത ആദായ നികുതി പ്രാബല്യത്തിൽ വരും. ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന വ്യക്തിഗത ആദായ നികുതിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റില്‍ രാജകീയ ഉത്തരവില്‍ ആണ് ആദായ നികുതി നിയമത്തിന്റെ വിശദാംശങ്ങളുള്ളത്. 11 വിഭാഗങ്ങളിൽ നിന്നായിരിക്കും വ്യക്തിഗത ആദായ നികുതി ഈടാക്കുക.
42,000 ഒമാനി റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുക. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ ചെലവുകള്‍, ഭവന വായ്പകള്‍, ചില സംഭാവനകള്‍ എന്നിവക്ക് നിയമം പ്രത്യേക ഇളവുകളും കിഴിവുകളും നല്‍കുന്നുണ്ടെന്നും ആദായ നികുതിയുടെ വിശദാംശങ്ങളില്‍ പറയുന്നു.
ALSO READ; റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹരജി നല്‍കാന്‍ നിയമ സഹായ സമിതി
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ‍്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഒമാന്റെ നികുതി സമ്പ്രദായം പൂർത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം.
അതേസമയം, ഒമാൻ ജനസംഖ്യയുടെ ഒരുശതമാനം മാത്രമായിരിക്കും നികുതിക്ക് വിധേയരാകുക എന്ന് അധികൃതർ അറിയിച്ചു. അവാര്‍ഡുകളും സമ്മാനങ്ങളും ലൈസന്‍സുള്ള മത്സരങ്ങള്‍, നറുക്കെടുപ്പുകള്‍, അല്ലെങ്കില്‍ പ്രമോഷനുകള്‍ എന്നിവയില്‍ നിന്നുള്ള പണവും വ്യക്തിഗത ആദായ നികുതി സമ്പ്രദായത്തിൽ ഉൾപെടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

