
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. 35 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ആഷിബുൾ ഷെയ്ഖ്, സന്ദീപ് മണ്ഡൽ, സാമ്രാട്ട് ഷേക്ക്, രാഖി ബുൾ ഷേക്ക് എന്നിവരാണ് പിടിയിലായത്.
ബാഗിൽ ചെറിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
ALSO READ: കാർ റോഡിലേക്ക് കയറ്റിയിട്ടത് ചോദ്യംചെയ്തു; പാലപ്പിള്ളിയിൽ സ്കൂട്ടർ യാത്രികന് കുത്തേറ്റു
കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് കാറിൽ കടത്തുകയായിരുന്ന 1200 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. കൊല്ലം കൊട്ടിയം സ്വദേശി പ്രവീണിനെ സംഭവത്തിൽ പൊലീസ് പിടികൂടി. പിന്നീട് പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ദേശീയപാത വഴി വന്ന കാറിനെ ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിനുള്ളിലും ഡിക്കിയിലുമായാണ് 26 ചാക്കുകളിൽ കഞ്ചാവ് ഒളിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണത്തിനായി എത്തിച്ചതായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

