പെരുമ്പാവൂരിൽ ‘ബാനർ യുദ്ധം’: എൽദോസ് കുന്നപ്പിള്ളിയ്ക്ക് അനുകൂല ബാനർ

perumbavoor-congress-banner-protest-eldhose-kunnappilly-mla-seat

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, പെരുമ്പാവൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പുതിയ ബാനർ രാഷ്ട്രീയം. എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം എന്ന വലിയ ബാനറുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ബാനറുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്. കൊച്ചി കൊച്ചി മണ്ഡലത്തിലും സ്ഥാനാർത്ഥിത്വത്തിനായി മുതിർന്ന നേതാക്കൾ തമ്മിലുള്ള വടംവലി പരസ്യമായ പോരിലേക്ക് നീങ്ങുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണയ്ക്കുന്ന മുഹമ്മദ് ഷിയാസും, കെ.സി. വേണുഗോപാൽ പിന്തുണയ്ക്കുന്ന ദീപ്തി മേരി വർഗീസും തമ്മിലാണ് പ്രധാന മത്സരം. ചർച്ചകൾക്കിടയിൽ വി.ഡി. സതീശൻ ഇറങ്ങിപ്പോകുന്ന സാഹചര്യം വരെയുണ്ടായതായാണ് റിപ്പോർട്ടുകൾ.

ALSO READ : ഡോ. വന്ദന ദാസ് വധക്കേസ്: അപൂർവങ്ങളിൽ അപൂർവം; പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

തൃപ്പൂണിത്തുറ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും സമാനമായ അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്ന ഓരോ നിമിഷവും അണികൾക്കിടയിൽ ആശയക്കുഴപ്പവും പോസ്റ്റർയുദ്ധവും ഏറുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News