കുറുപ്പംപടി പീഡനക്കേസ്: പെൺകുട്ടിയുടെ അമ്മ അറസ്റ്റിൽ

ARREST

പെരുമ്പാവൂർ കുറുപ്പംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനത്തിന് കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവെച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയാണെന്ന പ്രതി ധനേഷിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. മൂന്നുമാസത്തോളമായി പീഡന വിവരം പെണ്‍കുട്ടികളുടെ അമ്മ അറിഞ്ഞിരുന്നു എന്നായിരുന്നു ധനേഷിന്റെ മൊഴി.

ALSO READ: ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും മുൻപ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത് .പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.അതേസമയം പെണ്‍കുട്ടികള്‍ ഇപ്പോള്‍ സി ഡബ്ല്യു സി യുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്കുള്ള കൗണ്‍സിലിംഗും പഠന സഹായവും ഉറപ്പാക്കുമെന്ന് സിഡബ്ല്യു സി വ്യക്തമാക്കിയിരുന്നു.

ENGLISH NEWS SUMMARY: The arrest of the girls’ mother in the Perumbavoor Kuruppapadi rape case has been registered. The case has been registered for abetting the rape and concealing the information about the rape. The arrest was registered after obtaining the permission of the magistrate after detailed interrogation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News