മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; 55കാരന് 72 വർഷം കഠിനതടവും പിഴയും

POCSO CASE

അഞ്ച് വയസുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 72 വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബിഹാർ മുജ്താപൂർ സ്വദേശി, 55 വയസുള്ള നജീർ മിയാനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയുടെ അഞ്ചു വയസുള്ള മകളെയാണ് പ്രതി പീഡിപ്പിച്ചത്. ഇതേ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.

ALSO READ: രണ്ടാം വിവാഹത്തെച്ചൊല്ലി തർക്കം; ഭർത്താവിനെയും രണ്ടാം ഭാര്യയേയുമടക്കം 4 പേരെ വെട്ടിക്കൊന്ന് കാറിലിട്ട് കത്തിച്ചു, ആദ്യഭാര്യയും മക്കളും പിടിയിൽ

പിതാവിനെ അന്വേഷിച്ച് കമ്പനിയിൽ എത്തിയ പെൺകുട്ടിയെ തന്ത്രപൂർവ്വം ഇയാൾ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അഞ്ച് വകുപ്പുകളിലായാണ് പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.

A special POCSO court in Perumbavoor has sentenced a 55-year-old man to 72 years of rigorous imprisonment and imposed a fine of ₹1.9 lakh in a case involving the sexual assault of a five-year-old girl.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News