പത്തനംതിട്ടയിൽ വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാൽ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ് നായയുടെ കടിയേറ്റത്. വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെ കടിച്ചതിന് ശേഷം ചത്തിരുന്നു. ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് പേവിഷബാധ സ്വീകരിച്ചത്. നഗരസഭയുടെ നേതൃത്വത്തിൽ ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

also read :മണിപ്പൂർ; ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട വൈദികൻ തൂങ്ങി മരിച്ച നിലയിൽ

അതേസമയം പാലക്കാട് ചെർപ്പുള്ളശ്ശേരിയിൽ പേവിഷബാധയേറ്റ് വയോധികമരിച്ചു. വെള്ളിനേഴി എർളയത്ത് ലതയാണ് ( 60 ) തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റിരുന്നു. എന്നാൽ ലത പ്രതിരോധ ചികിത്സകൾക്ക് പോയിരുന്നില്ല. തിങ്കളാഴ്ച പ്രദേശത്തെ വളർത്തുനായകൾക്കും കന്നുകാലികൾക്കും മൃഗസംരക്ഷണ വകുപ് പ്രതിരോധ കുത്തിവെപ്പ് നൽകും.

also read :രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News