
ആദ്യമായി ഒരു തത്തയെ കാണുന്ന വളര്‍ത്തുനായയുടെ എക്സ്പ്രഷൻ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭയം, പരിഭ്രമം, ആശയക്കുഴപ്പം തുടങ്ങിയ ഭാവങ്ങളാണ് നായയുടെ മുഖത്ത് മിന്നിമറഞ്ഞത്. വാഷിങ്ടണ്‍ ഡി സിയിലെ ജെസീക്ക അരിയാഗയുടെ നായയാണ് ഇങ്ങനെ പ്രതികരിച്ചത്.
ജെസീക്കയുടെ കൈകളിലിരിക്കുന്ന നായ പെറ്റ് ഷോപ്പിലെ കൂട്ടിലുള്ള തത്തയെ കണ്ടപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇതിന്റെ വീഡിയോ ടിക്ടോക്കിലാണ് വൈറലായത്. ഇതുവരെ തത്തെയെ കാണാത്ത നായയുടെ ഭാവപ്രകടനം സവിശേഷമായിരിക്കുമെന്ന് ജെസീക്കയ്ക്ക് സൂചനയുണ്ടായിരുന്നു. അങ്ങനെയാണ് ക്യാമറയില്‍ പകര്‍ത്തിയത്.
Read Also: ഒരു ഫോട്ടോഷൂട്ട് അപാരത; കളര്‍ ബോംബ് ലക്ഷ്യംതെറ്റി, വിവാഹദിനത്തില്‍ ദമ്പതികള്‍ക്ക് ‘പൊള്ളും’ അനുഭവം
ജെസീക്കയുടെ കൈയിലുള്ള നായക്കുട്ടി ഒരു ദിശയിലേക്ക് വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നത് കാണാം. എന്നാല്‍, തന്റെ എതിര്‍വശത്ത് ലോഹ വളയത്തില്‍ ഇരിക്കുന്ന തത്ത ഇനത്തില്‍ പെട്ട വര്‍ണാഭമായ മക്കൗ പക്ഷിയെ നോക്കുമ്പോള്‍ ഭയം, ആശയക്കുഴപ്പം, പരിഭ്രമം തുടങ്ങിയവയുടെ സമ്മിശ്ര ഭാവം നായയുടെ മുഖത്ത് ഉണ്ടാകുന്നു. നമുക്ക് വേഗം ഇവിടെ നിന്ന് വേഗം സ്കൂട്ട് ആകാം എന്നാണ് ഉടമയുടെ മുഖത്ത് നോക്കി നായ പറയുന്നതെന്ന് ചിലര്‍ വീഡിയോയുടെ ചുവടെ കമന്റ് ചെയ്തു. ടിക്ടോക്ക് ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ വീഡിയോ പോസ്റ്റ് ചെയ്യാൻ നിര്‍വാഹമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here