സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗം, കേരളം സ്റ്റോറിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ദ കേരള സ്റ്റോറിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ നിസാം പാഷ എന്നയാളാണ് ഹർജി സമർപ്പിച്ചത്.

സിനിമ വിദ്വേഷ പ്രസംഗത്തിൻ്റെ ഭാഗമെന്ന് അഭിഭാഷകൻ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ആണ് ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ ഹർജിയിൽ അടിയന്തിരമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാരനോട് ഹൈക്കോടതിയെ സമീപിച്ചുകൂടേയെന്ന് സുപ്രീംകോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News