കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ നിയമനം; വൈസ് ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

kerala university

കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. അഡ്വ. ഗിരിജ ഗോപാലിൻ്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം ഡോ. ടി ആർ മനോജാണ് ഹൈക്കോടതിയെ സമീപിച്ചത്. വൈസ് ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.

യൂണിവേഴ്സിറ്റികളുടെ സ്റ്റാൻഡിങ് കൗൺസൽ നിയമനം സിൻഡിക്കറ്റിൻ്റെ അധികാരമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിൻഡിക്കറ്റിന്റെ അധികാരം മറികടന്നാണ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഗിരിജ ഗോപാലിനെ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിച്ചത്.

Also Read: തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവ വികാസങ്ങളിൽ സർക്കാർ ഇടപെടണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്പി ദീപക്

സിൻഡിക്കറ്റിന്റെ അംഗീകാരമില്ലാതെ സ്റ്റാൻഡിങ് കൗൺസലിനെ നിയമിക്കാനോ മാറ്റാനോ വൈസ് ചാൻസലർക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News