ഓപ്പറേഷന്‍ അരിക്കൊമ്പനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഇടുക്കി ചിന്നക്കനാലില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഉത്തരവ് അശാസ്ത്രീയമെന്ന് ഹര്‍ജിക്കാരന്റെ ആരോപണം. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി വെച്ചിരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പിടികൂടിയ ശേഷം ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയില്‍ തുറന്നു വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിലവിലെ സ്ഥലത്ത് നിന്നും ആനയെ മാറ്റുമ്പോള്‍ മൃഗത്തിന്റെ ക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി നാളെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News