
പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുമെന്ന ആശങ്ക വർദ്ധിക്കുന്നു. ക്രൂഡ് ഓയിൽ വില ഇനിയും കൂടിയാൽ എണ്ണ കമ്പനികൾ വില വർധനവിലേക്ക് പോകുമെന്ന മുന്നറിയിപ്പ് നൽകികഴിഞ്ഞു. അതിനിടെ രൂപയുടെ മൂല്യത്തിൻ്റെ റെക്കോർഡ് തകർച്ച തുടരുന്നതും വിലക്കയറ്റത്തിന് വഴിയൊരുക്കും.
കഴിഞ്ഞ ദിവസമാണ് പ്രീമിയം പെട്രോളിന്റെ വിലയിൽ പൊതുമേഖല എണ്ണകമ്പനികൾ വർധനവ് വരുത്തിയത്. ഇൻഡസ്ട്രിയൽ ,ഡീസലിന്റെ വിലയിൽ 22 രൂപയുടെയും വർധനയായിരുന്നു വരുത്തിയത്. അതേ സമയം ക്രൂഡ് ഓയിൽ വില ഇനിയും വർധിച്ചാൽ സാധാരണ പെട്രോളിന്റേയും ഡീസലിന്റേയും വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
Also read: പ്രശ്നമാണ്…: വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെ ചൊല്ലി ബിജെപിയിൽ കലഹം
ക്രൂഡ് ഓയിൽ വിലയിൽ 64 ശതമാനത്തോളം വർധനവ് വന്നതോടെ നിവലിൽ ഒരു ബാരലിന്റെ വില 120 ഡോളറിലേക്കെത്തിയിട്ടുണ്ട്. ബാരലിന് 150 ഡോളറിലേക്കെത്തിയാൽ സാധരണ പെട്രോടളിന്റേയും, ഡീസലിന്റേയും വിലയും വർധിപ്പിക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. എൽപിജി പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധാരണക്കാരെ് കൂടുതൽ സാമ്പത്തിക ബാധ്യതിലേക്ക് തള്ളിവിടും.
അതേ സമയം പെട്രോളിന്റെ വില നിശ്ചയിക്കുന്നത് സർക്കാരല്ലെന്ന വാദമാണ് പെട്രോളിയം മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നതും വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നുണ്ട്, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 94 രൂപയിലേക്ക് കൂപ്പ്കുത്തിയിട്ടുണ്ട്.
Also read: കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം വീണ്ടും ചർച്ചയിൽ; പയ്യന്നൂരിലെ ‘ഒറ്റുകാരനെ’ വിമർശിച്ച് കെ കെ രാഗേഷ്
ഇനിയും യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതം ഉണ്ടകുമെന്നാണ് സാമ്പത്തിക വിദഗ്ധരടക്കം മുന്നറിയിപ്പ് നൽകുന്നത്. എൽപിജി, ക്രൂഡ് ഓയിൽ എന്നിവയുടെ ആവശ്യത്തിനുള്ള കരുതൽ ശേഖരം ഇല്ലാത്തതും തിരിച്ചടിയാകുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

