യുഎഇയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

യു എ ഇയില്‍ പെട്രോള്‍ – ഡീസല്‍ വില നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. സൂപ്പര്‍ പെട്രോളിനും ഇ-പ്ലസ് പെട്രോളിനും 14 ഫില്‍സ് വീതമാണ് കൂട്ടിയത്. സ്‌പെഷ്യല്‍ പെട്രോളിന് 14 ഫില്‍ കൂട്ടി.

Also Read: മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച അനുവദിച്ചില്ല; എട്ടാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ധം

സൂപ്പര്‍ പെട്രോള്‍വില 3. 14 ദിര്‍ഹമായും സ്‌പെഷ്യല്‍ പെട്രോള്‍വില 3.02 ദിര്‍ഹമായും ഇ-പ്ലസിന്റെ വില 2.95 ദിര്‍ഹവുമാണ് പുതിയ നിരക്ക്. ഡീസല്‍ ലിറ്ററിന് 19 ഫീല്‍സ് കൂട്ടിയതോടെ 2.19 ദിര്‍ഹമായി വര്‍ദ്ധിച്ചു. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here