ജനുവരിക്ക് ശേഷം യുഎഇയിൽ പെട്രോൾ വില റെക്കോർഡ് താഴ്ചയിൽ

യുഎഇ-യിൽ പെട്രോൾ- ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 21 ഫിൽസ് വീതവും ഡീസലിന് 35 ഫിൽസുമാണ് കുറച്ചത്.സൂപ്പർ പെട്രോളിന്റെ വില അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ദിർഹത്തിൽ താഴെയെത്തി. ജനുവരിക്ക് ശേഷം പെട്രോൾ – ഡീസൽ നിരക്കിൽ യുഎഇ വരുത്തുന്ന ഏറ്റവും വലിയ കുറവ് ആണിത്. സൂപ്പർ, സ്പെഷ്യൽ, ഇ പ്ലസ് തുടങ്ങി എല്ലാ വിഭാഗം പെട്രോളിനും ലിറ്ററിന് 21 ഫിൽസ് വീതം കുറച്ചു.
ഇതോടെ സൂപ്പർ പെട്രോളിന്റെ വില 3.16 ദിർഹത്തിൽ നിന്നും 2.95 ദിർഹമായി.. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 3.05 ദിർഹം ഉണ്ടായിരുന്നത് 2.84 ദിർഹമായി കുറഞ്ഞു.. ഇ പ്ലസിന് 2.97 ദിർഹം ഉണ്ടായിരുന്നത് 2.76 ദിർഹമായാണ് കുറഞ്ഞത്.. ഡീസൽവില 35 ഫിൽസ് കുറച്ചതോടെ രണ്ടു ദിർഹം 68 ഫിൽസ് ആയി.. നേരത്തെയിത് 2.91 ദിർഹമായിരുന്നു. സൂപ്പർ പെട്രോളിന്റെ വില അ‍ഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് ദിർഹത്തിൽ താഴെയെത്തുന്നത്.
ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ കുറവ് ഇന്ധനവിലയിൽ യുഎഇ വരുത്തുന്നത്.. പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും ആശ്വാസമാണ്. ടാക്സി നിരക്ക് കുറയ്ക്കാനും അവശ്യ സാധനങ്ങളുടെ വില കുറയാനും ഇന്ധനവിലക്കുറവ് സഹായിക്കും
അതേ സമയം, കേരളത്തിൽ (തിരുവനന്തപുരം) ഇന്ന് സാധാരണ പെട്രോളിന് 109.85 രൂപയും പ്രീമിയം പെട്രോളിന് 117.05 രൂപയാണ്. ഡീസലിന്  97.28 രൂപയുമാണ് വില.

യുഎഇ ഇന്ധനവില ( ദിർഹം)

ഡീസൽ – 2.68 ( 60.38 രൂപ)

സൂപ്പർ പെട്രോൾ – 2.95 ദിർഹം ( 66.46 രൂപ)

സ്പെഷ്യൽ പെട്രോൾ‍- 2.84 ( 63.98 രൂപ)

ഇ പ്ലസ് പെട്രോൾ – 2.76 ( 62.19രൂപ )

കേരളത്തിൽ ഇന്നത്തെ വില

പെട്രോൾ – 109.85 രൂപ

പ്രീമിയം പെട്രോൾ 117.05 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here