
തൃശൂർ: ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലുണ്ടായിരുന്ന പടക്കം പൊട്ടിതെറിച്ചു ഒഴിവായത് വൻ ദുരന്തം. ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് പെട്രോള്‍ പമ്പില്‍ അപകടം നടന്നത്. കൂരിക്കുഴി സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുടയിൽ നിന്നും പടക്കം വാങ്ങി പോകുന്നതിനിടയിൽ പെട്രോൾ അടിക്കാൻ ചേലൂരിൽ ഉള്ള പെട്രോൾ പമ്പിൽ കയറിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ബൈക്കിൻ്റെ ഹാൻ്റിൽ ബാറിൽ തൂക്കിയിട്ടിരുന്ന പടക്കം എഞ്ചിൻ്റെ ഭാഗത്ത് നിന്നുള്ള ചൂടേറ്റ് കവർ ഉരുകി പടക്കങ്ങൾ പൊട്ടിതെറിക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ പെട്രോൾ അടിക്കുന്നതFനായി പെപ്പ് എടുക്കുന്നതിനിടെയാണ് പടക്കം പൊട്ടിതെറിച്ചത്.
Also Read: 50% മുതൽ 75% വരെ ഡിസ്‌കൗണ്ട് ; സിറ്റി പൊലീസ് കൺസ്യൂമർ സഹകരണ സ്റ്റോറിൽ വിലക്കുറവിന്റെ മഹാമേള
ബൈക്ക് മറിഞ്ഞ് വീണെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം സാധിച്ചു. എക്സ്പ്ലോക്സിവ് സാധനങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബൈക്ക് യാത്രക്കാരനായ രണ്ട് പേർക്കെതിരെയും കേസ് എടുത്ത് ഇരിങ്ങാലക്കുട പൊലീസ് ജ്യാമത്തിൽ വിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here