മർദിച്ചശേഷം പിഎഫ്ഐ ചാപ്പ കുത്തിയെന്ന സൈനികന്റെ പരാതി വ്യാജം; ആരോപണം പ്രശസ്തിക്ക് വേണ്ടി

കൊല്ലം കടയ്ക്കലിൽ സൈനികനെ ചാപ്പ കുത്തി എന്ന പരാതി വ്യാജം. സൈനികൻ ഷൈൻ കുമാറിന്റെ സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിക്ക് പിന്നിലെ തിരക്കഥ വെളിപ്പെടുത്തിയത്.

ALSO READ: അയ്മനത്തെ വ്യവസായിയുടെ ആത്മഹത്യ; കർണാടക ബാങ്കിന് മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധത്തിൽ

പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ സൈനികൻ ഷൈൻകുമാറിനെയും സുഹൃത്ത് ജോജിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന് സുഹൃത്ത് പൊലീസിന് മൊഴിനൽകി. ഈ മൊഴിയാണ് കേസിലെ കുരുക്കഴിച്ചത്. കേസിൽ കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് അറിയിച്ചു.

ALSO READ: അളിയാ… പെങ്ങളുടെ ഫോട്ടോക്ക് താരത്തിന്റെ കമന്റ്; മാളവികയുടെ പ്രണയം ഉറപ്പിച്ച് ആരാധകരും

മുതുകത്ത് പിഎഫ്ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെത്തി. ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയത് എന്ന് സുഹൃത്ത് മൊഴിനൽകിയത്. തന്നെക്കൊണ്ട് ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് ഷൈൻ കീറിച്ചുവെന്നും ഷൈൻ മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷി മൊഴി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here