പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്‍റ്: ആദ്യഘട്ട അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

sc st education

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ ആദ്യഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 1 ന് പ്രവേശനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസ്സിലുള്ള ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി കോഴ്‌സ് ഫീസ് ഒടുക്കി പ്രവേശനം നേടണം.

ALSO READ; ഭാഷ അടിച്ചേല്‍പ്പിച്ചു, തോറ്റത് 90,000 വിദ്യാര്‍ഥികള്‍; മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ അവസരം

2025 – 26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും, അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 3 ന് ഉച്ചയ്ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News