
ബസുമതി അരി, പാൽ, പരിപ്പ്, പഞ്ചസാര എന്നിവ ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് ഫിർണി. ദീപാവലിക്കും മറ്റു സവിശേഷ ദിവസങ്ങളിലും ഉത്തരേന്ത്യക്കാർ ഫിർണി ഉണ്ടാക്കും. സ്ലോ കോക്കിങ് ആണ് ഒരു അടിപൊളി ഫിർണി ഉണ്ടാക്കാനുള്ള ശരിയായ രീതി. പരമ്പരാഗതമായി മട്ട്ക അല്ലെങ്കിൽ ശിക്കോറസ് എന്നറിയപ്പെടുന്ന ചെറിയ മൺപാത്രങ്ങളിലാണ് ഫിർണി വിളമ്പുന്നത്.
Also read – മഴയത്ത് ചൂടുള്ള സ്നാക്ക്സ് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ റെസിപ്പി
¼ കപ്പ് ബസ്മതി അരി, 1 ലിറ്റർ പാൽ, ½ കപ്പ് പഞ്ചസാര, 10 – 12 ബദാമും പിസ്തയും, ½ ടീസ്പൂൺ ഏലയ്ക്കാപ്പൊടി, കുങ്കുമ പൂവ്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവയാണ് ഫിർണി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
അരി 30 മിനിറ്റ് നേരം വെള്ളത്തിൽ കുതിർക്കുക. ശേഷം അരി റവപോലെ പൊടിച്ചെടുക്കുക. അടുപ്പിൽ പാനിൽ പാൽ തിളപ്പിക്കുക. പാൽ നല്ലപോലെ തിളച്ചതിന് ശേഷം പൊടിച്ച അരി ചേർക്കുക. ശേഷം പഞ്ചസാര ചേർത്ത് ഇളക്കുക. പാൻ അടച്ചു വെക്കരുത്. കട്ടകൾ രൂപപ്പെടാതെ ഇളക്കി കൊണ്ടിരിക്കുക. അരി ഏകദേശം വേവാകുമ്പോൾ, ബദാം, പിസ്ത, ഏലയ്ക്കാപ്പൊടി, കുങ്കുമപ്പൂ ചേർത്ത പാൽ എന്നിവ ചേർക്കുക. ഫിർണി കട്ടിയാകുന്നതുവരെയും അരി തരികൾ മൃദുവാകുന്നതുവരെയും വേവിക്കുക. അവസാനമായി ഫിർണി പാകമാകുമ്പോൾ റോസ് വാട്ടർ ചേർക്കുക. തണുപ്പിക്കുവാൻ ഫ്രിഡ്ജിൽ വയ്ക്കുക. സ്വാദിഷ്ടമായ ഫിർണി തയ്യാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here