
മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഒപ്പം ഫോട്ടോയെടുക്കുകയെന്ന ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിൻ്റെ നിർവൃതിയിലാണ് നിലമ്പൂർ സ്വദേശിനി ഷൈലജ രതീഷ്. നിലമ്പൂർ വെച്ച് പിണറായിയെ കുടുംബത്തോടൊപ്പം നേരിട്ട് കാണുകയും കൈ കൊടുത്തു ഒരുമിച്ചൊരു ഫോട്ടോ എടുക്കുകയും ചെയ്തു. പിണറായിയുടെ മുഖത്ത് സ്‌നേഹമുള്ള ഒരു ചിരി ആയിരുന്നു. വലിയ ദേഷ്യക്കാരനാണ് എന്നൊക്കെ മാധ്യമങ്ങൾ പറഞ്ഞതൊന്നുമായിരുന്നില്ല അദ്ദേഹം. മാധ്യമങ്ങളുടെ വാക്കുകേട്ട് അല്പം ഭയത്തോടെയാണ് പോയതെങ്കിലും കേള്‍ക്കുതൊന്നുമല്ല സത്യങ്ങള്‍ എന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടുവെന്നും അവർ കുറിച്ചു.
പിണറായിയെ കാണാൻ സാധിച്ചതിലെ പശ്ചാത്തലവും അവർ കുറിച്ചിരുന്നു. 1970 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ ചുമതല അന്ന് കണ്ണൂരിലെ ഏരിയ സെക്രട്ടറി ആയിരുന്ന പിണറായിക്ക് ആയിരുന്നു. പിണറായിയെ സഹായിക്കാന്‍ നിയോഗിതനായത് ഉപ്പ സി കുഞ്ഞിമുഹമ്മദ് ആയിരുന്നു. അവര്‍ ഒരുമിച്ച് ഒന്നര മാസക്കാലം അകമ്പാടത്തുള്ള പാര്‍ട്ടി ഓഫീസില്‍ ബെഞ്ചില്‍ പേപ്പര്‍ വിരിച്ചു ഉറങ്ങുകയും പുഴയില്‍ പോയി കുളിക്കുകയും ഞങ്ങളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു.
പിന്നീട് വർഷങ്ങൾ പിന്നിട്ട് പിണറായി മുഖ്യമന്ത്രി ആയതിനു ശേഷം ചാലിയാര്‍ പഞ്ചായത്തിലുള്ള ഒരാള്‍ മുഖ്യമന്ത്രി കാണാന്‍ ചെന്നപ്പോള്‍ എന്റെ കൂടെ പണ്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു, ആളോട് എന്നെ കാണാന്‍ വരാന്‍ പറയൂ എന്ന് പറഞ്ഞു. അയാള്‍ കുറെ അന്വേഷണതിന് ശേഷം ആണ് ഉപ്പാനെ തിരിച്ചറിയുന്നത്. അയാള്‍ ഉപ്പാനെ വന്നു കണ്ടു വിവരം പറഞ്ഞു. പക്ഷേ ആരെ ബന്ധപ്പെടണം എന്നറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ പോയില്ല.
അങ്ങനെയിരിക്കെയാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പിന് വേണ്ടി മുഖ്യമന്ത്രി നിലമ്പൂരില്‍ താമസിക്കുന്നു എന്നറിഞ്ഞത്. ഞങ്ങളെല്ലാം നിര്‍ബന്ധിച്ചു ഉപ്പാനെ പിണറായിയെ കാണാന്‍ പറഞ്ഞയച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് ഉപ്പ മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചു. അവര്‍ പി എയെ കാണാന്‍ പറഞ്ഞു. പി എയെ കണ്ട് ഞാനും സി എമ്മും മുന്‍പ് ഒരുമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവരാണ് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു. റൂമിലേക്ക് ചെല്ലാന്‍ സി എം പറഞ്ഞുവെന്ന് പി എ അറിയിച്ചു. കണ്ട ഉടനെ കുശലന്വേഷണം പറയുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തു. ഉപ്പ ഒരു ഫോട്ടോ എടുക്കണം എന്നു പറഞ്ഞപ്പോള്‍ പിണറായി ഒരു കസേരയില്‍ ഇരുന്ന് മറ്റൊരു കസേര അടുത്തേക്ക് വലിച്ചിട്ട് അവിടെ ഇരിക്കാന്‍ പറഞ്ഞു. പി എയോട് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. പോരുമ്പോള്‍ ഫാമിലിയെയും കൊണ്ടുവരാന്‍ പറഞ്ഞു. പിറ്റേ ദിവസം പി എയെ വിളിച്ചു അനുവാദം വാങ്ങി. അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നടന്നുവെന്നും അവർ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here