
ഇന്ത്യൻ സിനിമ വീണ്ടും വിവാദത്തിൽ. ബ്രാഹ്മണർക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഫൂലെ എന്ന ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം അനാവരണം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ റിലീസ് അനശ്ചിതത്തിലായിരിക്കയാണ്.
ഇന്ത്യൻ സിനിമ മുൻപെങ്ങും ഇല്ലാത്ത നിയന്ത്രണങ്ങളാണ് നേരിടുന്നത്. എംപുരാന് പിന്നാലെ ബോളിവുഡിലെ ജാതി വിരുദ്ധ സിനിമയായ ‘ഫൂലെ ‘ വിവാദത്തിലായിരിക്കുന്നത്. ചിത്രം വീണ്ടും സെൻസർ ചെയ്തതായാണ് ആരോപണം. ബ്രാഹ്മണരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
Also Read: ‘ഷോ കണ്ട് പൂർത്തിയാക്കാൻ സാധിക്കുന്നില്ല’; പ്രതികരണവുമായി ‘അഡോളസൻസ്’ താരം ഓവൻ കൂപ്പർ
അതെ സമയം, ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നാണ് സംവിധായകൻ അനന്ത് മഹാദേവൻ പറയുന്നത് . ട്രെയിലർ കണ്ട് സിനിമയെ വിലയിരുത്തരുതെന്നും മഹാദേവൻ പറഞ്ഞു.
ഫൂലെ ചിത്രത്തിനെതിരെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ആനന്ദ് മഹാദേവന്‍റെ പ്രതികരണം. ചിത്രത്തിലെ ജാതി പരാമർശങ്ങളടങ്ങിയ ഒന്നിലധികം ഭാഗങ്ങളാണ് വിവാദത്തിന് പിന്നാലെ വെട്ടിമാറ്റിയത്.
ബ്രാഹ്മണരുടെ പ്രതിഷേധത്തെ തുടർന്നാണ് ജാതി വിരുദ്ധ പരാമർശങ്ങൾ അടങ്ങിയ ബോളിവുഡ് ചിത്രം പ്രതിസന്ധിയിലായത്. ഉയർന്ന ജാതി വിഭാഗങ്ങൾ ആനന്ദ് മഹാദേവന്റെ ഈ ചിത്രം തങ്ങളുടെ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
Also Read: “എജ്ജാതി”; ചിദംബരവും ഡൌൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു
ജ്യോതിറാവു, സാവിത്രിഭായ് ഫൂലെ ദമ്പതികളുടെ യാത്രയെ ചിത്രീകരിക്കുന്ന അനന്ത് മഹാദേവന്റെ സിനിമയിലെ ജാതി പരാമർശങ്ങളിലും ചിത്രങ്ങളിലും ഒന്നിലധികം എഡിറ്റുകൾ വേണമെന്നായിരുന്നു ആവശ്യം.
ഹിന്ദു ജാതിവ്യവസ്ഥയിൽ “തൊട്ടുകൂടാത്തവരായി” കണക്കാക്കപ്പെട്ടിരുന്ന ദലിതരുടെ വിദ്യാഭ്യാസ അവകാശത്തിനും സമത്വത്തിനും വേണ്ടിയാണ് ഫൂലെമാർ പോരാടിയത്. .
പ്രതീക് ഗാന്ധിയും പത്രലേഖയും അഭിനയിച്ച ചിത്രത്തിന് സിബിഎഫ്‌സി യു-സർട്ടിഫിക്കറ്റോടെയാണ് ആദ്യം അനുമതി നൽകിയത്. എന്നാൽ അഖില ഭാരതീയ ബ്രാഹ്മണ സമാജ്, തുടങ്ങിയ ബ്രാഹ്മണ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെത്തുടർന്നാണ് ചിത്രം പ്രതിസന്ധിയിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here