ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹിഗ്സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു. ഹിഗ്സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്.

Also Read: രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമെന്ന് ശരദ് പവാർ

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്നായിരുന്നു ഹിഗ്സിന്റെ ആശയം. ഇത് പിന്നീട് ഹിഗ്സ് ബോസോണ്‍ എന്ന് അറിയപ്പെട്ടു. ഹിഗ്സ് ബോസോണ്‍ കണികയെ ദേവ കണിക എന്നു വിളിക്കുന്നതിനെ യുക്തിവാദിയായ ഹിഗ്സ് എതിര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News