‘ഇന്ത്യ എന്ന പേര് ഉപയോഗിക്കരുത്’, പ്രതിപക്ഷ സഖ്യത്തിനെതിരെ അഡ്വക്കേറ്റ്  വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷം ഉപയോഗിക്കുന്നതിനെതിരെ ദില്ലി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ‘ഇന്ത്യ’ ( ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് ) എന്ന പേര് പ്രതിപക്ഷ സഖ്യത്തിന് ഉപയോഗിക്കാനാവില്ലെന്നാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.

ALSO READ: വിവാഹ വസ്ത്രം ഭംഗിയായി ഡിസൈൻ ചെയ്ത് നൽകിയില്ലന്ന് പരാതി ബൊട്ടീക് ഉടമ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

അതേസമയം, പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകിയത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരുന്നത്. പല ബി ജെ പി നേതാക്കളും ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. 2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് പ്രതിപക്ഷ പാർട്ടികൾ ‘ഇന്ത്യ’ എന്ന പേരിൽ ഒരു സഖ്യം രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here