അയോധ്യ രാമക്ഷേത്ര പരിസരത്ത് പോക്കറ്റടി രൂക്ഷം; പണവും മൊബൈല്‍ ഫോണും രേഖകളും നഷ്‌ടപ്പെട്ടത് നിരവധി പേര്‍ക്ക്

യോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാണ പ്രതിഷ്‌ഠ നടത്തി തുറന്നുകൊടുത്തതിന് പിന്നാലെ പരിസര പ്രദേശങ്ങളില്‍ വ്യാപക പോക്കറ്റടിയെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ജനക്കൂട്ടത്തില്‍ നിന്നിരുന്ന സന്ദര്‍ശകരുടെ പോക്കറ്റുകളില്‍ നിന്നും ബാഗുകളില്‍ നിന്നും പണം, മൊബൈല്‍ഫോണ്‍, രേഖകള്‍ മറ്റ് വിലയേറിയ വസ്‌തുക്കള്‍ എന്നിവയാണ് മോഷണം പോയത്.

സ്‌ത്രീകളടക്കം നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ബാഗ്‌ കീറിയാണ് തങ്ങളുടെ പണവും ആധാര്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അടക്കമുള്ളവ അപഹരിച്ചതെന്ന് രണ്ട് സ്‌ത്രീകള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. ബ്ലേഡ് ഉപയോഗിച്ചാവാം ബാഗുകള്‍ കീറിയതെന്ന സംശയവും ഇവര്‍ പ്രകടിപ്പിച്ചു. അയോധ്യ സന്ദര്‍ശനത്തിനായി കാനഡയില്‍ നിന്നുമെത്തിയ പൂര്‍ണിമ, സുഹൃത്ത് പ്രപ്‌തി അടക്കമുള്ളവരാണ് പരാതി ഉന്നയിച്ചത്.

തങ്ങള്‍ ബാഗുകള്‍ സുരക്ഷിതമായാണ് കൈവശം വെച്ചതെന്നും എന്നാല്‍ വസ്‌തുക്കള്‍ അപഹരിക്കപ്പെട്ടത് എങ്ങനെയെന്ന് മനസിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു. മോഷണം നടത്തുകയെന്ന ഉദ്ദേശത്തോടെ പുറമെ നിന്നും വന്ന ക്രിമിനല്‍ സംഘമാവാം പിന്നിലെന്ന് പരിസരവാസികള്‍ പറയുന്നു. തങ്ങള്‍ക്കും അയോധ്യക്കാരെ സംശയമില്ലെന്നും പരിസരവാസികള്‍ മാന്യമായി പെരുമാറുന്നവരാണെന്നും പൂര്‍ണിമ പറയുന്നു.

ALSO READ | “രാമക്ഷേത്രം ബിജെപി ഭരണ പരാജയം മറക്കാനുള്ള ആയുധം”: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ജനക്കൂട്ടത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയതിനെ തുടര്‍ന്ന് ആന്ധ്ര സ്വദേശി കല്യാണ്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ 20ലേറെ പേരാണ് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തന്‍റെ കടയില്‍ എത്തിയതെന്ന് സമീപത്തെ ഇന്‍റെര്‍നെറ്റ് കഫേ ഉടമ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News