താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് 3 പേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ആറാം വളവിലാണ്് അപകടം. പിക്കപ്പ് വാന്‍ 30 അടിയിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മാനന്തവാടി വെള്ളിയൂര്‍കാവ് ഉത്സവ സ്ഥലത്ത് ഹലുവ വ്യാപാരം കഴിഞ്ഞ് ചുരമിറങ്ങി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുതുപ്പാടി കണ്ണപ്പന്‍ക്കുണ്ട് സ്വദേശികളായ അന്‍ഷാദ്, ജിനു, ജിത്തു എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. പരുക്കേറ്റ ഇവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജിതു, ജിനു എന്നിവരെ KMCT മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News