വരൂ വരൂ…. വരികയും ചെയ്തു കടിയും കിട്ടി; പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മധ്യപ്രദേശിൽ മൂന്ന്‌ പേർക്ക്‌ പരിക്ക്‌

Leopard attack

മധ്യപ്രദേശിൽ വിനോദയാത്രക്കാർക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്ക്. ഷാഹ്‌ദോൽ മേഖലയിലെ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ റേഞ്ചിലാണ്‌ സംഭവം. പുള്ളിപുലി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്‌.

ആക്രമണത്തിനിരയായ ഒരാളാണ് വീഡിയോ പകർത്തിയത്. കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന പുലിയെ കണ്ട് ആൾക്കൂട്ടം “ആജാ ആജാ” (വരൂ വരൂ) എന്ന് വിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പിന്നീട്‌ ഇവരുടെ അടുത്തേക്ക് വന്ന പുള്ളിപുലി ആക്രമിക്കുകയായിരുന്നു. ഷഹ്ദോളിലെ സോൻ നദിക്ക് സമീപമാണ് സംഭവം.

Also Read: വായു മലിനമായാൽ പിന്നെന്ത് കാര്യം! ഹരിയാനയിൽ വൈക്കോൽ കത്തിച്ച 14 കർഷകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു

പുലി രണ്ട് പേരെ ആക്രമിക്കുകയും ഒരാളെ നിലത്തിട്ട് കടിച്ച്‌ വലിക്കുകയും ചെയ്തു. എന്നിട്ട് പുലി സ്ഥലത്ത് നിന്നും ഓടി മറഞ്ഞു. ഗ്രാമവാസികളോടും വിനോദയാത്രികരോടും വനത്തിലേക്കിറങ്ങരുതെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News