പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശു; വൈറലായി ‘ക്രൈസ്റ്റ് ദി റിഡീമര്‍’ ശില്പത്തിന്റെ ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം വൈറലാകാറുണ്ട്.എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ എഡിറ്റ് ചെയ്തതാണോ എന്ന സംശയം പലപ്പോഴും ഉണ്ടാകാറുണ്ട്.ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

Also Read: മക്കയിലെത്താൻ മലയാളി യുവാവ് നടന്നത് എണ്ണായിരത്തിലധികം കിലോമീറ്റര്‍, 370 ദിവസങ്ങള്‍ക്ക് ശേഷം ശിഹാബ് ചോറ്റൂർ മക്കയിലെത്തി

ലിയോനാര്‍ഡോ സെന്‍സ് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.ബ്രസീലിലെ റിയോ ഡി ജനീറോയിലെ ‘ക്രൈസ്റ്റ് ദി റിഡീമര്‍’ പ്രതിമയുടെ പശ്ചാത്തലത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. യേശു തന്റെ ഇരുകൈകളിലുമായി പൂര്‍ണചന്ദ്രനെ താങ്ങി നിര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത.

മൂന്ന് വര്‍ഷത്തെ നിരന്തര പരിശ്രമത്തിനു ശേഷമാണ് ലിയോനാര്‍ഡോയ്ക്ക് ഇത്തരത്തിലൊരു ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത്.ഇന്‍സ്റ്റാഗ്രാമിലൂടെ ലിയോനാര്‍ഡോ പങ്കുവെച്ച ചിത്രത്തിന് ഏഴ് ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ജൂണ്‍ നാലിനാണ് ചിത്രം പകര്‍ത്തിയത്.

കോര്‍കോവാഡോ പര്‍വതത്തിന്റെ കൊടുമുടിയിലാണ് ‘ക്രൈസ്റ്റ് ദി റിഡീമര്‍’ എന്ന പ്രതിമ സ്ഥിതിചെയ്യുന്നത്. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈ പ്രതിമ 1931ലാണ് സ്ഥാപിച്ചത്.

Also Read: ‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like