‘എന്റെ പേര് പറഞ്ഞതും വേച്ചുവേച്ച് വന്ന് ഒരു കെട്ടിപ്പിടിത്തം; പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്’; തോമസ് ഐസക് പങ്കുവെച്ച ചിത്രം വൈറല്‍

സിപിഐഎം നേതാവ് ഡോ. ടി എം തോമസ് ഐസക് പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പത്തനംതിട്ടയില്‍ തോമസ് ഐസക് പങ്കെടുത്ത പൊതുപരിപാടിയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. പെന്‍ഷന്‍ ലഭിച്ചതിന്റെ സന്തോഷത്തില്‍ ഒരു വയോധിക തോമസ് ഐസകിനെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നത്. തോമസ് ഐസക് തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പറക്കോട് ബ്ലോക്കിന്റെയും അടൂര്‍ മുന്‍സിപ്പാലിറ്റിയുടെയും ശുചിത്വ പ്രഖ്യാപന വേദി ആണ് രംഗം. എന്റെ പേര് പറഞ്ഞപ്പോള്‍ ഒരു അമ്മൂമ്മ എഴുന്നേറ്റ് വേച്ച് വേച്ച് നടന്നുവന്നു. ഞാന്‍ കാത്തു നിന്ന് പൂ മേടിച്ചു. ഒരു കെട്ടി പിടുത്തം, ഒരുമ്മ, പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here