പന്നിക്കെണിയിൽ കുടുങ്ങി കർഷകൻ മരിച്ച സംഭവം; കോൺഗ്രസ്  നേതാവ് കസ്റ്റഡിയിൽ

kerala-police-kottayam

പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങി കർഷകൻ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് കൂടിയായിട്ടുള്ള ജോൺസൺ പോലീസ് കസ്റ്റഡിയിൽ. മാവേലിക്കര താമരക്കുളം പഞ്ചായത്തിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ അകപ്പെട്ടാണ് കർഷകൻ മരണപ്പെട്ടത്. താമരക്കുളം സ്വദേശി ആയിട്ടുള്ള കർഷകൻ ശിവൻകുട്ടിയാണ് മരണപ്പെട്ടത്.

കെഎസ്ഇബിയുടെ അനുമതി ഇല്ലാതെയാണ് ജോൺസൺ കെണി സ്ഥാപിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾക്കെണി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാർഷിക വിള നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി ഉണ്ടായിട്ടും അതിന് മുതിരാതെ ആണ് ഇയാൾ കെണി ഉപയോഗിച്ചത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ്   പോലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: കൊട്ടിക്കയറാൻ കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം ഷോക്കേറ്റതാണെന്ന് റിപ്പോർട്ട് ലഭിച്ചാൽ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. കർഷകന്റെ മരണശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കെണിക്കായി ഉപയോഗിച്ച കമ്പികൾ നീക്കം ചെയ്തു. അനധികൃതമായി കെഎസ്ഇബിയുടെ വൈദ്യുതി മോഷ്ടിച്ചതിനെതിരെയും ഇയാൾക്കെതിരെ നിയമ നടപടി ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News