ഗെഹ്ലോട്ടിന് താക്കീതുമായി പൈലറ്റിന്റെ ജൻ സംഘർഷ് യാത്ര സമാപിച്ചു

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് നയിക്കുന്ന ജൻ സംഘർഷ് യാത്ര സമാപിച്ചു. മെയ് മാസം അവസാനിക്കും മുമ്പ് അഴിമതിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സച്ചിൻ പൈലറ്റ് അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടുമായി അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് വസുന്ധര രാജെ സിന്ധ്യ നയിച്ച ബിജെപി സർക്കാർ നടത്തിയ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് ജൻസംഘർഷ് യാത്ര അജ്മീറിൽ നിന്നും ജയ്പൂരിലേക്ക് ആരംഭിച്ചത്. രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിൻ്റെ യാത്രയ്ക്ക് വലിയ ജനപിന്തുണ ആണ് ലഭിച്ചത്. പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ യാത്രയെ കോൺഗ്രസ് ദേശീയ നേതൃത്വം തള്ളി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിലും സർക്കാർ നടപടി സ്വീകരിക്കണമെന്നും ഈ വിഷയങ്ങൾ ഉന്നയിച്ചതു മൂലം ഉണ്ടാകുന്ന എന്ത് നഷ്ടവും സഹിക്കാൻ തയ്യാർ എന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ നേതൃത്വത്തെ പോലും തൻ്റെ യാത്ര കൊണ്ട് സച്ചിൻ പൈലറ്റ് പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് വിജയത്തിൽ ആശ്വാസമുള്ള ദേശീയ നേതൃത്വങ്ങളുടെ അണയാത്ത ആശങ്കയാണ് രാജസ്ഥാൻ കോൺഗ്രസിലെ പ്രത്യക്ഷ പോര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News