
അഹമ്മദാബാദിൽ കഴിഞ്ഞ ദിവസമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് വ്യാപകമായി പ്രചരിച്ച ഒരു വാർത്തയുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൻറെ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ ബന്ധുവാണെന്നായിരുന്നു. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിക്രാന്ത് മാസി.
അപകടത്തിൽ മരിച്ചവരിൽ ഒരാളായ ക്ലൈവ് കുന്ദർ തന്റെ ബന്ധു അല്ലെന്നും കുടുംബത്തിന് അടുത്ത പരിചയക്കാരനാണെന്നും നടൻ വ്യക്തമാക്കി. കൂടുതൽ ഊഹാപോഹങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുത്. കുന്ദർ കുടുംബത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ വേദനാജനകമായ സന്ദർഭത്തിൽ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും മാസി രംഗത്തെത്തി.
Also Read: ആകാശ ദുരന്തത്തിൽ മരണം 294; ജീവൻ നഷ്ടപ്പെട്ടവരിൽ പ്രദേശവാസികളും
“മാധ്യമങ്ങളിലും മറ്റിടങ്ങളിലുമുള്ള പ്രിയ സുഹൃത്തുക്കളേ, മരിച്ച മിസ്റ്റർ ക്ലൈവ് കുന്ദർ എന്റെ ബന്ധുവല്ല. കുന്ദർ കുടംബം ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട, ദുഖകരമായ അവസ്ഥയിൽ അവരുടെ സ്വകാര്യതയെ മാനിക്കണം,” ‘ട്വൽത്ത് ഫെയിൽ’ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.
വിക്രാന്തിന്റെ മുൻ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ഒന്നിൽ നിന്നാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ആ പോസ്റ്റിൽ, അങ്കിളായ ക്ലിഫോർഡ് കുന്ദറിന്റെ മകൻ ക്ലൈവ് കുന്ദർ വിമാന അപകടത്തിൽ മരിച്ചതായി വ്യക്തമാക്കിയിരുന്നു. ഈ പദപ്രയോഗം കാരണം, ക്ലൈവ് വിക്രാന്തിന്റെ നേരിട്ടുള്ള ബന്ധു ആണെന്ന് പലരും വിശ്വസിച്ചു. ഇതോടെ ഇന്നലെ വൈകുന്നേരം, വിക്രാന്ത് ഓൺലൈനിൽ ഒരു തുടർ പ്രസ്താവന പുറത്തിറക്കി, ക്ലൈവ് രക്തബന്ധമുള്ളയാളല്ലെന്നും ഒരു കുടുംബ സുഹൃത്തിന്റെ മകനാണെന്നും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here