വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. കൂടാതെ റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല് ഡെപ്യൂട്ടി കളക്ടര്‍ ( മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍) തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും. മന്ത്രിസഭായോഗ തീരുമാനങ്ങളിങ്ങനെ,

മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു.

കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – രഞ്ജിത്ത് ലാല്‍.പി

കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡ് – രാജീവ് . വി.എസ്

കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് – സുകുമാര്‍ അരുണാചലം

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്-പ്രദീപ് കുമാര്‍. പി

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – ശ്രീകുമാര്‍ നായര്‍

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് – രാജീവ് രാമകൃഷ്ണന്‍

ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ ഇളവ്

തിരുവനന്തപുരം പൂങ്കുളം – കാക്കാമൂല റോഡുകളെ ബന്ധിപ്പിക്കുന്ന വെള്ളായണിപ്പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അനുവദിച്ചു.

തസ്തിക

റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല് ഡെപ്യൂട്ടി കളക്ടര്‍ ( മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍) തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും.

കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ- ഓപ്പറേറ്റീവ് ഫര്‍മസി ലിമിറ്റഡില്‍ ( ഹോംകോ) താല്‍ക്കാലികമായി അക്കൗണ്ടന്റ് തസ്തിക സൃഷ്ടിക്കും.

ഔഷധിയില്‍ ശമ്പള പരിഷ്‌ക്കരണം

ദി ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പ്പറേഷന്‍ (ഐ എം) കേരള ലിമിറ്റഡില്‍ (ഔഷധി) ജനറല്‍ വര്‍ക്കര്‍ ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 01.07.2019 പ്രാബല്യത്തില്‍ 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച് നല്‍കും.

ചെറുകിട ജലവൈദ്യുത പദ്ധതി

പാലക്കയം വില്ലേജിലെ ലോവര്‍ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്തിന് അനുവദിക്കുന്നതിനുള്ള എനര്‍ജിമാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടറുടെ അഭ്യര്‍ത്ഥന വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News