രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ നേട്ടത്തിന്റെ പാതയില്‍ കെഎസ്ആര്‍ടിസി

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍, നേട്ടത്തിന്റെ പാതയിലാണ് കെഎസ്ആര്‍ടിസി. കെ സ്വിഫ്റ്റിന്റെ വരവോടുകൂടി ആനവണ്ടികള്‍ കൂടുതല്‍ ജനകീയമായി. പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിലൂടെ വരുമാനത്തിലും മുന്നേറുകയാണ് കെഎസ്ആര്‍ടിസി.

സ്വകാര്യ ബസ്സുകളുടെ കൊള്ള തകര്‍ത്തുകൊണ്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് സര്‍വീസുകളുടെ തുടക്കം. തുടര്‍ന്ന് സ്വകാര്യ ബസ്സിന്റെ കുത്തക റൂട്ടുകള്‍ പിടിച്ചെടുക്കുകയും, സീസണ്‍ ദിവസങ്ങളിലെ മൂന്നിരട്ടി ചാര്‍ജ് തകര്‍ക്കുകയും ചെയ്തു. പിന്നാലെ സ്വിഫ്റ്റിന്റെ 131 സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുമെത്തി. ഇതോടെ ആരംഭിച്ച ചില കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തന്നെ പൊളിച്ചടുക്കി.

നഗരയാത്രികര്‍ക്ക് സൗകര്യമൊരുക്കാനായി തലസ്ഥാനത്ത് ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഹിറ്റായി മുന്നേറുകയാണ്. മറ്റു നഗരങ്ങളിലും ഇവ ഉടനെത്തും. വിനോദസഞ്ചാര മേഖലയിലും കെഎസ്ആര്‍ടിസി കുതിക്കുകയാണ്. യൂറോപ്യന്‍ നഗരങ്ങളുടെ മുഖമായ തുറന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ ആകര്‍ഷണമായി. കാടും മലയും അരുവിയും തൊട്ടുള്ള ഉല്ലാസയാത്രകള്‍ ആനവണ്ടികളോടുള്ള പ്രിയവും വരുമാനവും വര്‍ധിപ്പിച്ചു.

ഐആര്‍സിടിസിയുമായി കൈകോര്‍ത്ത് രാജ്യത്തെ വിവിധയിടങ്ങളിലേക്കും വിനോദയാത്ര ആരംഭിക്കും. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങിനും ആനവണ്ടി റെഡി. കെഎസ്ആര്‍ടിസിയുടെ വളര്‍ച്ചയ്ക്ക് തന്നെ ഇന്ധനമായി യാത്രാ ഫ്യുവല്‍സ് മാറി. ഔട്ട്ലെറ്റുകളിലെ വിറ്റുവരവ് ഒന്നര വര്‍ഷത്തില്‍ 1100 കോടിക്ക് മുകളിലാണ്. വന്ദേഭാരതിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന മിന്നല്‍ സര്‍വ്വീസും അഭിമാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here