വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളില്‍ കേരളം മുന്നില്‍

വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളില്‍ കേരളം മുന്നില്‍. പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ചികിത്സാ ചിലവിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും. നഷ്ടപരിഹാരം വൈകാതെ നല്‍കുന്നതുമെല്ലാം അതിനുദാഹരണങ്ങളാണ്.വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതും കേരളമാണ്. എന്നാല്‍ കേന്ദ്ര തീരുമാനം വേണ്ട വിഷയങ്ങളിലെ അവഗണന സംസ്ഥാനത്തെ കടുത്ത പ്രതിസന്ധികളിലേക്കാണ് നയിക്കുന്നത്.

ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നല്‍കിയ ചികില്‍സയും ചെലവായ തുകയും സംബന്ധിച്ച് കേരള സര്‍ക്കാര്‍ സര്‍വ്വീസിലെ സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.

Also Read : പേട്ടയില്‍ കുട്ടിയെ കാണാതായ സംഭവം; മേരിയെ കണ്ടെത്തിയ ബ്രഹ്‌മോസിന് സമീപം പൊലീസ് പരിശോധന

സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ തേടിയവര്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ചികില്‍സ സംബന്ധിച്ച സാക്ഷ്യപത്രം നല്‍കണം എന്നതായിരുന്നു വ്യവസ്ഥ.പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ചികില്‍സാര്‍ത്ഥം ചെലവാകുന്ന മുഴുവന്‍ തുകയും തിരികെ നല്‍കാനും തീരുമാനിച്ചു. കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ ആരംഭിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സിസിഎഫ് റാങ്കിലുള്ള സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തു.

ഈ വര്‍ഷം നഷ്ടപരിഹാരത്തിനായി 11.5 കോടി രൂപയാണ് അനുവദിച്ചത്. സമീപകാലത്ത് മുപ്പതിടങ്ങളിലാണ് കിഫ്ബി ഫണ്ടുപയോഗിച്ച് ഫെന്‍സിങ് പൂര്‍ത്തീകരിച്ചത്. വന്യമൃഗ ശല്യം നേരിടുന്ന പലസ്ഥലങ്ങളിലും അതാത് എം എല്‍ എ ഫണ്ടും വിവിധ പദ്ധതികള്‍ക്കായി ഉപയോഗിച്ചു.മനുഷ്യ-മൃഗ സംഘര്‍ഷം പരിഹരിക്കുന്നതിന് 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു.

സി സി എസ് തലത്തില്‍ അപകടകരമായ സാഹചര്യങ്ങള്‍ പെട്ടെന്ന് കൈകാര്യം ചെയ്യാനുള്ള വിധത്തിലാണ് കേരളം ഭേദഗതി നിര്‍ദ്ദേശിക്കുന്നത്.എന്നാല്‍ കേന്ദ്രമാവട്ടെ വകുപ്പുകള്‍ കൂടുതല്‍ ശക്തമാക്കുകയണ് ചെയ്തത്. കേന്ദ്ര കരട് ഭേദഗതിയില്‍ എല്ലാ വന്യജീവികളെയും ഷെഡ്യൂള്‍ ഒന്നിലും രണ്ടിലുമായി പെടുത്തുകയും കാട്ടുപന്നികളെ ഉള്‍പ്പെടെ ‘ശല്യക്കാരായി’ പ്രഖ്യാപിക്കാന്‍ സാധിക്കുന്ന ‘ഷെഡ്യൂള്‍ -5’ എടുത്തു കളയുകയുമാണ് ചെയ്തിരിക്കുന്നത്. ഇതു കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യത്തെ അവഗണിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel