മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല, കേന്ദ്ര ഗവൺമെൻ്റിനെ ചാരി നിൽക്കാനാണ് കോൺഗ്രസിന് താൽപര്യം: മുഖ്യമന്ത്രി

മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഐക്യരാഷ്ട്ര സഭയടക്കം എതിർത്തു ,ഇന്ത്യ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടു .അഭയാർത്ഥികളെ മതത്തിൻ്റെ പേരിൽ വേർതിരിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 18 യുഡി എഫ് എം പി മാർ ഒന്നും ചെയ്തില്ല. പ്രതിഷേധത്തിലെവിടെയുമുണ്ടായില്ല,കോൺഗ്രസിനെ എവിടെയും കണ്ടില്ല എന്നും നിർഭാഗ്യകരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി കമ്യൂണിസ്റ്റ് നേതാക്കൻമാർ അറസ്റ്റ് ചെയ്യപ്പെട്ടു .ഏതെങ്കിലും കോൺഗ്രസുകാരുടെ പേര് കേട്ടോ?കോൺഗ്രസിനെ 18 അംഗ സംഘത്തെയും എവിടെയും കണ്ടില്ല .കേരളം ഈ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ ആദ്യ സംസ്ഥാനമാണ്. കേന്ദ്രം നടപ്പിലാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ പറ്റുമോയെന്ന് കെ പി സി സി പ്രസിഡൻ്റ് ചോദിച്ചു. പിന്നാലെ കോൺഗ്രസ് പിന്നാലെ യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിൻമാറി
ദേശീയ നേതൃത്വം പറഞ്ഞത് കൊണ്ടാണ് പിൻവാങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, നിരന്തരം ഭീഷണികത്തുകൾ വരുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക പറയുന്നു

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനുള്ള കാരണം ഇതാണ്.പറയുന്നത് ശരിയല്ലെങ്കിൽ രാഹുൽ ഗാന്ധി പറയട്ടെ.പൗരത്വ ഭേദഗതി നിയമത്തിൽ ചട്ടം വന്നപ്പോൾ കോൺഗ്രസിൻ്റെ ശബ്ദം കേട്ടോ, രാഹുൽ ഗാന്ധി രാജ്യത്തൊരു യാത്ര നടത്തുന്നു. ആ യാത്രയിൽ ലോകത്തുള്ള പ്രശ്നങ്ങളും രാജ്യത്തുള്ള പ്രശ്നങ്ങളും പരാമർശിച്ചു ,ഇക്കാര്യം മാത്രം പറഞ്ഞില്ല ,കോൺഗ്രസ് പ്രകടന പത്രികയിൽ ഇക്കാര്യം മിണ്ടുന്നില്ല .പ്രകടന പത്രികയുടെ കരടിൽ സി എ എ ഉണ്ടായിരുന്നു.എന്നാൽ നേതാക്കൾ അതിപ്പോൾ പറയേണ്ടെന്ന് പറഞ്ഞു .ഇന്ത്യൻ എക്സ്പ്രസ്സ് ഇക്കാര്യം പുറത്ത് വിട്ടു.കമാന്ന് ഒരക്ഷരം മിണ്ടാൻ ഒരാൾ പോലും ഇതുവരെ തയ്യാറായിട്ടില്ല.ഇന്ത്യ ഗവൺമെൻ്റ് ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നു. അതിനെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതിനോട് സമരസപ്പെട്ടു പോകുകയാണ് കോൺഗ്രസ്. കേരളത്തിൽ നിന്നുള്ള 18 അംഗ സംഘം കേരളത്തിനൊപ്പം നിന്നില്ല .ബിജെപിക്കൊപ്പം നിന്നു.കേന്ദ്ര ഗവൺമെൻ്റിനെ ചാരി നിൽക്കാനാണ് താത്പര്യം.18 അംഗ സംഘത്തിലാണ് രാഹുൽ ഗാന്ധിയുമുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്: മന്ത്രി ജി ആര്‍ അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel