എഐ ക്യാമറ, നല്ല റോഡ് സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി. നല്ല ഒരു റോഡ് സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യമെന്ന് എഐ ക്യാമറ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ തരത്തിലാണ് എഐ ക്യാമറ സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിൽ വാഹനങ്ങൾ തടഞ്ഞു കൊണ്ടുള്ള പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ സംവിധാനം വഴി സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർക്ക് ആശങ്കയും നിയമം പാലിക്കുന്നവർക്ക് ആശ്വാസവുമാണ് എഐ ക്യാമറകൾ എന്നും മന്ത്രി ആൻ്റണി രാജു. എഐ ക്യാമറകൾ സ്ഥാപിക്കാൻ നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാൻ എഐ ക്യാമറ സ്ഥാപിച്ചത് വഴി സാധിക്കും എന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.

അതേസമയം, ഒരു മാസക്കാലത്തേക്ക് എഐ ക്യാമറ വഴി പിടികൂടുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കില്ലെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. മെയ് 19 വരെയാണ് പിഴ ഈടാക്കാത്തത്. ഇക്കാലയളവിൽ ജനങ്ങൾക്ക് നിയമലംഘനതിരെയുള്ള ബോധവൽക്കരണം നടത്തും. പിന്നീട് മെയ് 20 മുതൽ നിയമം ലംഘിക്കുന്നവർക്ക് പിഴ ഇടാക്കാനുമാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News