“തുടർഭരണം ഉണ്ടായിരുന്നില്ലെങ്കിൽ ലൈഫ് മിഷൻ പദ്ധതി യുഡിഎഫ് സർക്കാർ റദ്ദാക്കുമായിരുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan assembly election

തുടർഭരണം ഉണ്ടായപ്പോൾ കേരളത്തിന് വൻ നേട്ടങ്ങൾ ഉണ്ടായെന്നും, അതിനാലാണ് കേരളം അതിദാരിദ്ര്യമുക്തമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വൈപ്പിൻ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് പ്രസം​ഗിക്കവെ വ്യക്തമാക്കി.

സംസ്ഥാനത്തെ അതിദാരിദ്ര്യം കുറയ്ക്കുന്നതിൽ സർക്കാർ നിർണായക മുന്നേറ്റം കൈവരിച്ചതായും, 64,000 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തുടർഭരണം ഉണ്ടായിരുന്നില്ലെങ്കിൽ ലൈഫ് മിഷൻ പദ്ധതി യുഡിഎഫ് സർക്കാർ റദ്ദാക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Also read : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; പവർകട്ട് ഒഴിവാക്കി കെഎസ്ഇബി

ആഗോളവത്കരണ നയങ്ങളെ വിമർശിച്ച മുഖ്യമന്ത്രി, ബിജെപിയും യുഡിഎഫും കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുന്ന നയങ്ങളാണ് പിന്തുടരുന്നതെന്നും, അത് സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. എന്നാൽ എൽഡിഎഫ് പിന്തുടരുന്ന ബദൽ നയത്തിൽ സാധാരണ ജനങ്ങളാണ് പ്രാധാന്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്ത് വർഷത്തിനിടെ കേരളത്തെ ശാന്തവും സമാധാനപരവുമായ ഒരു സമൂഹമായി മാറ്റാൻ കഴിഞ്ഞതായും, രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉയരുമ്പോഴും കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തരത്തിലുള്ള വർഗീയതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനത്തിന് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, എൽഡിഎഫ് ഭരണം ഇല്ലായിരുന്നെങ്കിൽ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിനെ വിമർശിച്ച അദ്ദേഹം, കേരളത്തിന്റെ വികസനത്തിൽ കേന്ദ്രത്തിന് പങ്കില്ലെന്നും, സംസ്ഥാനത്തോട് പകപോലെയുള്ള സമീപനമാണ് ബിജെപി സർക്കാർ സ്വീകരിച്ചതെന്നും ആരോപിച്ചു. കേരളത്തെ സഹായിക്കാതിരിക്കുന്നതിനെതിരെ ശബ്ദമുയർത്താൻ യുഡിഎഫ് തയ്യാറായില്ലെന്നും, പാർലമെന്റിൽ അവരുടെ എംപിമാർ മിണ്ടാതിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കേരളം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News